ദില്ലി: (truevisionnews.com)ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ 'ശക്തി' പ്രയോഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാഹുല്‍ ഗാന്ധി ശക്തി ദേവതയെ അപമാനിച്ചുവെന്നും പ്രതിപക്ഷം ശക്തിയെ നശിപ്പിക്കാനാണ് ഒന്നിച്ചതെന്നും മോദി. 'ശക്തി' വിജയിക്കുമെന്ന് തെലങ്കാനയില്‍ ജൂൺ നാലിന് മോദി പറഞ്ഞു.
മോദിയുടെ ശക്തി ഇവിഎമ്മാണെന്നും അതിനെതിരെയാണ് പോരാട്ടമെന്നും ഇന്നലെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് മോദി ഇന്ന് തെലങ്കാനയില്‍ നല്‍കിയിരിക്കുന്നത്. ഇവിഎം മാറ്റി ബാലറ്റിലേക്ക് തിരികെ പോയാല്‍ ബിജെപി തകരും, ഇവിഎം മെഷീനുകള്‍ പരിശോധിക്കണമെന്നുള്ള കോൺഗ്രസിന്‍റെ ആവശ്യം അംഗീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തയ്യാറായിട്ടില്ല.
പോരാട്ടം മോദിക്കോ ബിജെപിക്കോ എതിരെയല്ല ഒരു ശക്തിക്കെതിരെയാണ് പോരാട്ടം, നരേന്ദ്ര മോദി ആ ശക്തിയുടെ മുഖംമൂടി മാത്രമാണ്, ബോളിവുഡ് താരങ്ങളെ വെല്ലുന്ന നടനാണ് മോദിയെന്നും രാഹുല്‍ പറഞ്ഞിരുന്നു.
പ്രതിപക്ഷ ഐക്യവേദിയായ ഭാത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തില്‍ കടുത്ത ഭാഷയിലായിരുന്നു രാഹുല്‍ മോദിയെയും ബിജെപിയെയും വിമര്‍ശിച്ചത്. അതേസമയം എൻഡിഎ സഖ്യം 400 സീറ്റ് നേടി വിജയിക്കുമെന്ന ആത്മവിശ്വാസമാണ് മോദി ആവര്‍ത്തിച്ച് പങ്കുവയ്ക്കുന്നത്.
മൂന്നാം തവണ സര്‍ക്കാര്‍ രൂപീകരിക്കും, ഇതിന് ശേഷം കൂടുതല്‍ വലിയ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും മോദി ആന്ധ്രയിലെ റാലിയില്‍ സംസാരിച്ചു.
#NarendraModi #hits #out #RahulGandhi #using #shakti